മന്ത്രിമാര്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒന്നിച്ചിരിക്കാന്‍ മാസത്തിലൊരിക്കല്‍ അത്താഴവിരുന്ന്

By Web DeskFirst Published Aug 3, 2016, 6:46 AM IST
Highlights

വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും മന്ത്രിമാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും  തര്‍ക്കങ്ങളുമൊന്നും എല്ലാം ശരിയാക്കാന്‍ തടസമാകരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പക്ഷം. എല്ലാവും ഒരുമിച്ചിരിക്കുന്ന വേദിയാണ് ഇതിന് പോംവഴിയെന്നും മുഖ്യമന്ത്രി തന്നെ കണ്ടെത്തി. ഇതിനെ  തുടര്‍ന്നാണ് അത്താഴ വിരുന്നിന് വഴിയൊരുങ്ങിയത്. 

എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാര്‍ ഒത്തുകൂടും. ആശയസംവാദവും ഒപ്പം അത്താഴവിരുന്നും മാത്രമാണ് പരിപാടിയുടെ അജണ്ട. ഉദ്ഘാടന ദിവസം ക്ലിഫ് ഹൗസില്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ വകയായിരുന്നു സല്‍കാരം. ഇനിയങ്ങോട്ട് ഓരോ മാസവും ഊഴമിട്ട് ഓരോ മന്ത്രിഭവനത്തിലായിരിക്കും വിരുന്ന്. മന്ത്രിമാര്‍ക്കൊപ്പം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമെല്ലാം വിരുന്നിനെത്തും. പക്ഷേ മാധ്യമ സാന്നിദ്ധ്യത്തിന്‍റെ കാര്യത്തില്‍ മാത്രം മുഖ്യമന്ത്രി മിണ്ടുന്നില്ല.

click me!