
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ. യോഗത്തിന്റെ അജണ്ടയും അപേക്ഷകർക്ക് നൽകണമെന്ന് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ രാധാകൃഷ്ണ മാഥൂർ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ നിലപാടു തന്നെയായിരുന്നു കേന്ദ്രത്തിനും- മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടേണ്ടതില്ല. ഇത് പൂർണ്ണമായും തള്ളുന്നതാണ് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ രാധാകൃഷ്ണ മാഥൂറിന്റെ നിർദ്ദേശം.
കേന്ദ്ര മന്ത്രിസഭയുടെ തീരുമാനങ്ങൾ വിവരാവകാശ നിയമം പ്രകാരം നൽകുന്നത് സംബന്ധിച്ച പരാതി തീർപ്പിക്കൊണ്ടാണ് ഉത്തരവ്.അജണ്ടയും നൽകാൻ നിർദ്ദേശമുണ്ട്. കേന്ദ്ര കമ്മീഷണറുടെ നിർദ്ദേശത്തിന് സമാനമായ ഉത്തരവാണ് സംസ്ഥാ ന മുഖ്യ വിവരാവകാശ കമ്മീഷണ വിൻസൻ എം പോൾ നൽകിയിരുന്നത്.
ഇതിനെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിൽ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം നിർണ്ണായക ഘടകമാകും. കേരളത്തെപ്പോലെ കേന്ദ്രസർക്കാരും ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam