മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചില്ലെന്ന് കോഴിക്കോട് ജില്ലാ ജ‍ഡ്ജി

By Web DeskFirst Published Jul 30, 2016, 7:08 AM IST
Highlights

കോടതിയില്‍ ഇന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഹാജരാക്കുമെന്ന് കരുതിയിരുന്നതിനാല്‍ കോടതി വളപ്പില്‍ സുരക്ഷ ശക്തമാക്കണമെന്ന് മാത്രമാണ് താന്‍ അറിയിച്ചിരുന്നെതെന്നും അല്ലാതെ ആരെയും വിലക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വിശദീകരണം നല്‍കിയത്. 

കോഴിക്കോട് കോടതി പരസരത്ത് നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്ത സംഭവം വാര്‍ത്തയായതോടെ എന്താണ് സംഭവിച്ചതെന്ന് ജില്ലാ ജഡ്ജിയോട് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷിച്ചു. ഇതിനാണ് ജഡ്ജി മറുപടി നല്‍കിയത്. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് കോഴിക്കോട് ടൗണ്‍ എസ്.ഐ, ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഏറെ നേരം സ്റ്റേഷനിലിരുത്തുകയും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

click me!