
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി വീണ്ടും കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി ദിവ്യസ്പന്ദന. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ദിവ്യസ്പന്ദന ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. മോദിക്ക് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അദാനിയും അംബാനിയും ആൾക്കൂട്ടക്കൊലപാതകങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോർപറേറ്റ് മുതലാളിമാരോടുള്ള മോദിയുടെ താത്പര്യത്തെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് വീഡിയോയിൽ. എല്ലാവരോടും ചിരിച്ച് സന്തോഷിക്കുന്ന മോദി അവസാനം അച്ഛാ ദിൻ എത്തുമ്പോൾ മുഖം തിരിക്കുകയും ചെയ്യുന്നുണ്ട്.
കോൺഗ്രസ്സില് നിന്നും ദിവ്യ സ്പന്ദന രാജി വച്ചു എന്നൊരു ആരോപണം ഉണ്ടായിരുന്നു. എന്നാൽ അത് കുപ്രചരണം മാത്രമാണെന്നും താൻ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോകുകയാണെന്നും ദിവ്യസ്പന്ദന പറഞ്ഞു. ഇതിനിടെ ദിവ്യസ്പന്ദനയുടെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു. എന്നാൽ ട്വിറ്റർ ബഗ് മൂലമാണ് ഇത് സംഭവിച്ചതെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. മോദിയെ അവഹേളിക്കുന്ന തരത്തിൽ ചിത്രം ട്വീറ്റ് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീടും മോദിയെ കള്ളനെന്ന് വിളിച്ച് ദിവ്യ വീണ്ടുെമത്തി. ഏറ്റവും ഒടുവിലാണ് മോദിയുടെ ഭരണ നിലപാടുകളെ വരച്ചു കാണിക്കുന്ന രീതിയിലുള്ള വീഡിയോ തന്റെ ഫേസ്ബുക്കിൽ ദിവ്യ സ്പന്ദന ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam