യു.എ.ഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 'ഇക്കാര്യം' തീരെ അറിയില്ലെന്ന് പൊലീസ്

By Web DeskFirst Published Jan 10, 2018, 3:09 PM IST
Highlights

ഷാര്‍ജ: യു.എ.ഇയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഒരു കാര്യം തീരെ അറിയില്ലെന്നാണ് പൊലീസിന്റെ അഭിപ്രായം. മറ്റൊന്നുമല്ല, ചുവപ്പ് സിഗ്‍നല്‍ തെളിയുമ്പോള്‍ വാഹനം എങ്ങനെ നേരെ നിര്‍ത്തണമെന്ന്. നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നത് ഈ അജ്ഞതയാണെന്നാണ് ഷാര്‍ജ പൊലീസ് പറയുന്നത്.

ഡ്രൈവര്‍മാരെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും അപകമുണ്ടാക്കാതെ എങ്ങനെ റോഡ് മുറിച്ച് കടക്കാമെന്ന് കാല്‍നട യാത്രക്കാരെ പഠിപ്പിക്കാനും ലക്ഷ്യമിട്ട് വലിയ കാമ്പയിനിനാണ് ഷാര്‍ജ പൊലീസ് തുടക്കമിട്ടിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടിയിലൂടെ എല്ലാ നിയമങ്ങളെപ്പറ്റിയും സമഗ്രമായ ബോധവത്കരണം നടത്താനാണ് ലക്ഷ്യം.

 ചുവപ്പ് ലൈറ്റിന് തൊട്ട് മുന്‍പ് മഞ്ഞ ലൈറ്റ് തെളിയുമ്പോള്‍ അതിവേഗത്തില്‍ വാഹനം ഓടിച്ച് അപ്പുറത്ത് എത്താന്‍ ശ്രമിക്കുന്നതാണ് യു.എ.ഇയിലെ റോഡുകളില്‍ അപകടമുണ്ടാവാന്‍ പ്രധാനകാരണമെന്ന് പൊലീസ് പറയുന്നത്. ഇത്തരം അപകടങ്ങള്‍ കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് വീഡിയോ ക്ലിപ്പുകളും യു.എ.ഇ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. 2016ല്‍ ആകെ നടന്ന അപകടങ്ങളില്‍ ഏഴ് ശതമാനത്തോളവും റെഡ് ലൈറ്റ് മറികടക്കാന്‍ ശ്രമിച്ചത് കൊണ്ടുണ്ടായതാണ്. ഇത്തരത്തിലുള്ള 70,000 അപകടങ്ങളില്‍ പരിക്കോ മരണമോ സംഭവിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും. ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹം പിഴയും ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും ചെയ്യും.

click me!