ആശുപത്രി ജീവനക്കാരിയെ ഡോക്ടറും ജീവനക്കാരും ബലാത്സംഗം ചെയ്തെന്ന് പരാതി

Published : Dec 07, 2016, 01:42 PM ISTUpdated : Oct 05, 2018, 02:38 AM IST
ആശുപത്രി ജീവനക്കാരിയെ ഡോക്ടറും ജീവനക്കാരും ബലാത്സംഗം ചെയ്തെന്ന് പരാതി

Synopsis

ഓക്ടോബര്‍ അവസാനമാണ് ആശുപത്രിയിലെ രണ്ട് ലബോറട്ടറി ടെക്നീഷ്യന്മാര്‍ ലബോറട്ടറിയില്‍ പൂട്ടിയിട്ട ശേഷം തന്നെ മാറിമാറി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ജോലി കഴിഞ്ഞ് താന്‍ പോകാന്‍ ഇറങ്ങിയ നേരത്തായിരുന്നു സംഭവം. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പിന്നീട് വിട്ടയച്ചു. പിന്നീട് ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഇരുവരും പണം വാങ്ങുകയും ആശുപത്രിയിലെ ഡോക്ടറായ അഫ്സല്‍ അലി ഖാനെ പരിചയപ്പെടുത്തുകയും ചെയ്തു. സ്വന്തം ക്യാബിനില്‍ പൂട്ടിയിട്ട് ഡോക്ടറും പീഡിപ്പിച്ചെന്നാണ് പരാതി. ആശപത്രിയിലെ തോട്ടക്കാരനും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു

സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറുടെ കരാര്‍ റദ്ദാക്കിയെന്നും മറ്റ് രണ്ട് പേരെ സസ്പെന്റ് ചെയ്തതായും ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടെറസിലെ സൈഡ് ഭിത്തിയിൽ ഇരുന്ന് ഫോൺ ചെയ്യവേ താഴെ വീണു, നാ​ഗലശേരിയിൽ 29കാരന് ​ഗുരുതര പരിക്ക്
'ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടി'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു