തലവേദന ഭേദപ്പെടുത്താനായില്ല; അമ്മയെയും സഹോദരിയെയും വിഷം കൊടുത്ത് കൊന്ന് ഡോക്ടര്‍

By Web TeamFirst Published Dec 2, 2018, 11:09 AM IST
Highlights

പഴക്കമേറിയ തലവേദനയായിരുന്നു മൂകാംബികയ്ക്കും ശ്യാമളയ്ക്കുമുണ്ടായിരുന്നത്. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ ഡോക്ടര്‍ക്കായില്ല. തുടര്‍ന്ന് ഇരുവര്‍ക്കും വിഷം നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു

ബെഗലൂരു: അമ്മയുടെയും സഹോദരിയുടെയും തലവേദന ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാഞ്ഞതിന് ഇരുവരെയും വിഷം കൊടുത്തുകൊന്ന് ഡോക്ടര്‍. ബെംഗലൂരു സ്വദേശികളായ മൂകാംബിക (75), ശ്യാമള (40) എന്നിവരാണ് മരിച്ചത്. കൊല നടത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടര്‍ ഗോവിന്ദ പ്രകാശ് പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- പഴക്കമേറിയ തലവേദനയായിരുന്നു മൂകാംബികയ്ക്കും ശ്യാമളയ്ക്കുമുണ്ടായിരുന്നത്. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ ഡോക്ടര്‍ക്കായില്ല. തുടര്‍ന്ന് ഇരുവര്‍ക്കും വിഷം നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം വിഷം കഴിച്ച് ഗോവിന്ദ പ്രകാശ് ആത്മഹത്യക്കും ശ്രമിച്ചു. എന്നാല്‍ നാട്ടുകാരെത്തി, മൂവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

അമ്മയുടെയും സഹോദരിയുടെയും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഗോവിന്ദ, പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഡോക്ടര്‍ തന്റെ കൈപ്പടയിലെഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തുവെന്നും, അതില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം അറിയാനായതെന്നും പൊലീസ് വ്യക്തമാക്കി.
 

click me!