
കൊച്ചി: പ്രമുഖ മനശാസ്ത്രജ്ഞൻ ഡോക്ടർ കെ എസ് ഡേവിഡ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 11.30ഓടെയായിരുന്നു അന്ത്യം .70 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മനശാസ്ത്രത്തിന്‍റെ ലോകം മലയാളിക്ക് പരിചയപ്പെടുത്തിയ ആളായിരുന്നു ഡോക്ടര്‍ കെഎസ് ഡേവിഡ്.
ഇടത് സഹയാത്രികനായ ഡേവിഡ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മരണം വരെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ ഉഷ സൂസണ്‍ ഡേവിഡ്, സ്വപ്ന ഡേവിഡ്, നിര്‍മല്‍ ഡേവിഡ് എന്നിവര്‍ മക്കളാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam