പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റിൽ മൂന്നര കിലോ ​ തലമുടി; അമ്പരന്ന് ഡോക്ടർമാർ

Published : Jul 29, 2018, 04:26 PM ISTUpdated : Jul 30, 2018, 12:16 PM IST
പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റിൽ മൂന്നര കിലോ ​ തലമുടി; അമ്പരന്ന് ഡോക്ടർമാർ

Synopsis

കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി വയറുവേദനക്ക് ചികിത്സ തേടുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച്ച വയറുവേദന അസഹനീയമായതിനെ തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദ​ഗ്ധ പരിശോധനയിൽ വയറിനുള്ളില്‍ തലമുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു

കസാഖിസ്ഥാൻ: കഠിനമായ വയറുവേദനയുമായി എത്തിയ പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് മൂന്നര കിലോ തലമുടി. കസാഖിസ്ഥാനിലെ മങ്ക്യസ്തു റീജിണല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് സംഭവം. 

കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി വയറുവേദനക്ക് ചികിത്സ തേടുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച്ച വയറുവേദന അസഹനീയമായതിനെ തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദ​ഗ്ധ പരിശോധനയിൽ വയറിനുള്ളില്‍ തലമുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു. ഗോളാകൃതിയിലാണ് മുടിക്കെട്ട് കണ്ടെത്തിയത്.

15 സെന്റി മീറ്റർ നീളമുള്ള 35 തലമുടികളാണ് ശസ്ത്രക്രിയയിലൂടെ വയറ്റിൽനിന്നും പുറത്തെടുത്തത്. കുട്ടിക്ക് സ്വന്തം മുടി ചവയ്ക്കുന്ന ശീലമുണ്ടെന്ന് പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാർ പറയുന്നു. കൂടാതെ തലമുടി കഴിക്കുന്നതിനാൽ കുട്ടിക്ക് മനംപുരട്ടൽ അനുഭവപ്പെട്ടിരുന്നതായും ശരീരഭാരം കുറഞ്ഞിരുന്നതായും ഡോക്ടർമാർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ
ലക്ഷ്യം മമതയും ബിജെപിയും, ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു