കുട്ടനാട്ടുകാരെ ദുരിതത്തിലാഴ്ത്തി ഡോക്ടര്‍മാരുടെ സമരം

By Web DeskFirst Published Apr 16, 2018, 7:00 PM IST
Highlights
  • സ്വകാര്യ പ്രാക്ടീസുകളും സമരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു


ആലപ്പുഴ: ആലപ്പുഴ ഡോക്ടര്‍മാരുടെ ഒ.പി.ബഹിഷ്‌കരിക്കലില്‍ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും കുറവായ കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ ദുരിതത്തിലായി. കുട്ടനാട് താലൂക്ക് ആശുപത്രിയില്‍ അത്യാസന്ന നിലയിലെത്തിയ രോഗികളെ അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്.

പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളായ രാമങ്കരി, മുട്ടാര്‍, കാവാലം, നീലംപേരൂര്‍ എന്നിവിടങ്ങളിലും കുടുംബക്ഷേമ കേന്ദ്രങ്ങളായ വെളിയനാട്, ചെമ്പുംപുറം, എടത്വാ എന്നിവിടങ്ങളിലും ഒ.പി.മുടങ്ങുകയാണ്. കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ വാര്‍ഡുകളിലെത്തി രോഗികളെ പരിശോധിച്ചതിന് ശേഷം ഓ.പിയിലിരിക്കാതെ വീടുകളിലേക്ക് പോകുകയാണ്.

ചിലയിടങ്ങളില്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സ്വകാര്യ പ്രാക്ടീസുകളും സമരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വെളിയനാട്, പുളിങ്കുന്ന്, എടത്വാ എന്നിവിടങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിതരായിട്ടുള്ള ഡോക്ടര്‍മാര്‍ മാത്രംഒ.പിയിലെത്തി രോഗികളെ പരിശോധിച്ചു.


 

click me!