മക്കാ മസ്ജിദ് സ്ഫോടനക്കേസ്; വിധി പറഞ്ഞ ജഡ്ജി രാജിവച്ചു

By Web DeskFirst Published Apr 16, 2018, 6:49 PM IST
Highlights
  • സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും വെറുതെ വിട്ടിരുന്നു

ഹൈദരാബാദ്:മക്കാ മസ്ജിദ് സ്ഫോടക്കേസില്‍ വിധിപറഞ്ഞ ജഡ്ജി രാജിവച്ചു. എന്‍എ കോടതി ജഡ്ജി രവീന്ദര്‍ റെ‍ഡ്ഡിയാണ് രാജിവച്ചത്. രാജിയുടെ കാരണം വ്യക്തമല്ല.ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും എന്‍ഐഎ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടാക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. 

2007 മെയ് 18-നാണ് ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ വെള്ളിയാഴ്ച്ച നമസ്കാരത്തിനിടെ സ്ഫോടമുണ്ടായത്. സ്ഫോടത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സ്ഫോടനം നടന്നതില്‍ പ്രതിഷേധിച്ച് പിന്നീട് മസ്ജിദിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

click me!