യുവതിയെ തെരുവ് നായ കടിച്ചു

Published : Oct 08, 2016, 05:49 PM ISTUpdated : Oct 04, 2018, 07:30 PM IST
യുവതിയെ തെരുവ് നായ കടിച്ചു

Synopsis

കൊല്ലം: കൊട്ടാരക്കര പുത്തൂർമുക്കിൽ യുവതിയെ തെരുവ് നായ കടിച്ചു. വീട്ടിൽ നിന്നും ബസ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് സുധിനാ രാജിനെ തെരുവ് നായ ആക്രമിച്ചത്.

രാവിലെ പത്ത് മണിയോടെ കൊട്ടാരക്കരയിലെ പിഎസ്.സി കോച്ചിംഗ് സെന്ററിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സുധിനാരാജ്. പുത്തൂർമുക്കിലെ ബസ് സ്റ്റോപ്പിലെത്തും മുമ്പെ ഓടിയെത്തിയ തെരുവ് നായ കടിക്കുകയായിരുന്നു. സുധിനയുടെ കാലിലാണ് നായ കടിച്ചത്.

സുധിനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മാലിന്യ സംസ്കരണം കര്യക്ഷമമല്ലാത്തതിനാൽ തെരുവ് നായ്ക്കളുടെ ശല്യം പുത്തൂർമുക്കിൽ രൂക്ഷമാണ്. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

മാലിന്യസംസ്കരണം കാര്യക്ഷമമാക്കണമെന്നും തെരുവ് പട്ടികളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട്  പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം