മുള്ളൻപന്നിക്കൊപ്പം കളിക്കാൻ പോയി, തിരിച്ച് വന്നത് മുള്ളൻപന്നിയെപ്പോലെ; നായക്ക് കിട്ടിയത് എട്ടിന്റെ പണി!

Published : Nov 05, 2018, 07:57 PM IST
മുള്ളൻപന്നിക്കൊപ്പം കളിക്കാൻ പോയി, തിരിച്ച് വന്നത് മുള്ളൻപന്നിയെപ്പോലെ; നായക്ക് കിട്ടിയത് എട്ടിന്റെ പണി!

Synopsis

മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാൻ പോയതാണ് ബർണാഡ്. എന്നാൽ കളിക്കുന്നത് മുള്ളൻപന്നിയോടാണെന്ന് പാവം അറിഞ്ഞില്ല. കളിക്കാനെത്തിയ ബർണാഡിന്റെ ദേഹം മുഴുവൻ മുള്ള് തെറിപ്പിച്ചാണ് മുള്ളൻപന്നി കളി തുടങ്ങിയത്. 

അവനവന് ഇണങ്ങിയ കൂട്ടുകാരുമായെ കൂട്ടുകൂടാവുള്ളൂയെന്ന് പണ്ടുള്ളവർ പറയാറുണ്ട്. എന്നാൽ ഈ പറഞ്ഞതൊന്നും ചെവി കൊള്ളാതെ മുള്ളൻപന്നിയോട് കൂട്ടുകൂടാൻ പോയ ന്യൂയോര്‍ക്കിലെ ബർണാഡ് എന്ന നായ ഇനി മുള്ളൻപന്നി എന്ന് കേൾക്കുമ്പോൾ തന്നെ ഒാടും. എന്താണെന്നല്ലേ?

മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാൻ പോയതാണ് ബർണാഡ്. എന്നാൽ കളിക്കുന്നത് മുള്ളൻപന്നിയോടാണെന്ന് പാവം അറിഞ്ഞില്ല. കളിക്കാനെത്തിയ ബർണാഡിന്റെ ദേഹം മുഴുവൻ മുള്ള് തെറിപ്പിച്ചാണ് മുള്ളൻപന്നി കളി തുടങ്ങിയത്. കളി കഴിഞ്ഞപ്പോഴേക്കും മുഖത്തും വായക്കകത്തുമായി മുള്ളു തറച്ചു കയറാത്ത ഒരിടം പോലും ബാക്കിയില്ല. മുള്ള് കുത്തി കയറി ദയനീയാവസ്ഥയിലായ ബര്‍ണാഡിനെ ഉടനെ ന്യൂയോര്‍ക്കിലെ നായകള്‍ക്കായുള്ള പ്രാദേശിക ഷെല്‍റ്ററിലെത്തിച്ചു. 

തുടർന്ന് വെറ്റിനറി ഡോക്ടറുടെയും വിദഗ്ധരുടെയും സഹായത്തോടെ നായയുടെ വായിലും മുഖത്തും തറച്ചുകയറിയ മുള്ളുകള്‍ നീക്കം ചെയ്തു.  
വളരെ സുരക്ഷിതമായാണ് മുള്ളുകള്‍ നീക്കം ചെയ്തതെന്ന് ബർണാഡിനെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മുള്ളുകളെല്ലാം മാറ്റിയതോടെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ബർണാഡ്. ഇനി പരിചയമില്ലാത്തവരുമായി കൂട്ടുകൂടാൻ ബർണാഡ് അല്‍പ്പമൊന്ന് മടിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം