
ന്യൂയോര്‍ക്ക്: സൗദി അറേബ്യക്കെതിരെ മുന്നറിയിപ്പുമായി അമേരിക്ക. കാണാതായ മാധ്യമ പ്രവർത്തകൻ ജമാല്‍ ഖഷോഗിയെ സൗദി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഈ മാസം രണ്ടിന് തുർക്കിയിലെ സൗദി എംബസിയിൽവെച്ചാണ് റിയാദ് - സൗദി മാധ്യമ പ്രവർത്തകൻ ഖഷോഗിയെ കാണാതായത്.
ഖഷോഗി എംബസിയിൽവെച്ച് കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും ഉണ്ടെന്ന് തുർക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആരോപണം സൗദി നിഷേധിച്ചു. മാധ്യമപ്രർത്തകർക്കെതിരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയും പ്രതികരിച്ചു. സൗദി ഭരണകൂടത്തിന്‍റെ കടുത്ത വിമർശകനാണ് ജമാൽ ഖഷോഗി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam