Latest Videos

ഇന്ത്യക്കൊപ്പം; പിന്തുണ അറിയിച്ച് ട്രംപിന്‍റെ സന്ദേശം

By Web TeamFirst Published Nov 27, 2018, 11:15 AM IST
Highlights

6 അമേരിക്കക്കാരുൾപ്പെടെ 166 നിരപരാധികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരവാദം വിജയിക്കാനോ മുന്നേറാനോ അമേരിക്ക അനുവദിക്കില്ലെന്നും ട്രംപ് ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി

ന്യൂയോര്‍ക്ക്: അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഡൊണാള്‍ഡ് ട്രംപ് ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്നത് ഭീകരാക്രമണങ്ങളെ ഒഴിവാക്കാന്‍ ആണ്.  ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎസ് പ്രസിഡന്‍റിന്‍റെ നിലപാട് ശ്രദ്ധേയമാണ്. ഭീകരരെ തുരത്താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് കാട്ടി പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അടക്കം നിര്‍ത്തലാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ഇപ്പോഴിതാ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്.  മുംബൈ ഭീകരാക്രമണത്തിന് പത്താണ്ട് ആകുമ്പോഴാണ് ട്രംപ് ഇന്ത്യയുടെ പോരാട്ടത്തെ വാഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഇന്ത്യക്കാരോടൊപ്പമാണു അമേരിക്കയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 6 അമേരിക്കക്കാരുൾപ്പെടെ 166 നിരപരാധികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരവാദം വിജയിക്കാനോ മുന്നേറാനോ അമേരിക്ക അനുവദിക്കില്ലെന്നും ട്രംപ് ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.

 

On the ten-year anniversary of the Mumbai terror attack, the U.S. stands with the people of India in their quest for justice. The attack killed 166 innocents, including six Americans. We will never let terrorists win, or even come close to winning!

— Donald J. Trump (@realDonaldTrump)
click me!