അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടില്ലെന്ന് സര്‍ക്കാര്‍

By Pranav PrakashFirst Published Mar 28, 2018, 3:00 PM IST
Highlights
  • സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരെ സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1500-ഓളം സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചു പൂട്ടണമെന്ന പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരെ സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഹര്‍ജിയില്‍ വിധി വരും വരെ ഒരു സ്‌കൂളും അടച്ചു പൂട്ടരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

നിലവാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടാതെ അവയ്ക്ക് നിലവാരം ഉയര്‍ത്താന്‍ മൂന്ന് വര്‍ഷമെങ്കിലും സമയം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
 

click me!