ഗൂഗിളിനെ ഗുരുവാക്കരുതെന്ന് ഉപരാഷ്ട്രപതി

By Web DeskFirst Published Apr 29, 2018, 11:50 AM IST
Highlights
  • ഗൂഗിളിനെ ഗുരുവാക്കരുതെന്ന് ഉപരാഷ്ട്രപതി

കാസർകോട്: ഗൂഗിളിനെ ഗുരുവാക്കരുതെന്ന് ഉപരാഷ്ട്രപതി. വിദ്യാഭ്യസ രംഗത്ത് രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അറിവുതേടി ലോകം ഇന്ത്യയിലേയ്ക്ക് വരുന്നുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതു ഭാഷകൾ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്ന് പറഞ്ഞ ഉപരാഷ്ട്രപതി സ്വന്തം കണ്ണുകളോളം തന്നെ പ്രധാന്യമുണ്ട് മാതൃഭാഷയ്ക്കുണ്ടെന്ന് വ്യക്തമാക്കി. 

കേരള കേന്ദ്ര സർവ്വകലാശാല അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി മലയാളത്തിൽ പ്രസംഗിച്ച് വേദിയില്‍ കയ്യടി നേടി. പ്രസംഗത്തിന്റെ തുടക്കത്തിൽ ഏതാനും സമയം രാഷ്ട്രപതി മലയാളം സംസാരിച്ചു. 

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരമൊരു പരിപാടിക്ക് എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ക്യാമ്പസിലെ എല്ലാ വിദ്യാർത്ഥികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നിയമങ്ങൾക്കൊപ്പം രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.കാശ്മീർ മുതൽ കന്യാകുമാരി വരെ എന്ത് സംഭവിച്ചാലും അത് ഇന്ത്യയെ ബാധിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

click me!