വനിതാ മതിലിനായി സർക്കാർ ഫണ്ടിൽ നിന്ന് പണം ചെലവഴിക്കരുതെന്ന് ബി ജെ പി

By Web TeamFirst Published Dec 6, 2018, 1:23 PM IST
Highlights

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ജനുവരി ഒന്നിനു  പ്രഖ്യാപിച്ചിരിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമ്ര‍ശനവുമായി ബി ജെ പി. വനിതാ മതിൽ സി പി എം പ്രചാരണ പരിപാടിയെന്ന് ബി ജെ പി ആരോപിച്ചു. 

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ജനുവരി ഒന്നിനു  പ്രഖ്യാപിച്ചിരിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമ്ര‍ശനവുമായി ബി ജെ പി. വനിതാ മതിൽ സി പി എം പ്രചാരണ പരിപാടിയെന്ന് ബി ജെ പി ആരോപിച്ചു.  നവനിർമാണത്തിനായി  പിരിച്ചെടുത്ത തുകയാണ് മതിലിനായ് ചെലവഴിക്കുന്നതെന്നും  ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. 

സി പി എം പ്രചാരണ പരിപാടിയായ വനിതാ മതിലിനായി സർക്കാർ ഫണ്ടിൽ നിന്ന് പണം ചെലവഴിക്കരുതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ശശികലയുടെ പ്രസംഗം തിരുപ്പതിയെ പറ്റിയായിരുന്നുവെന്നും പ്രസംഗത്തിന്റെ പല ഭാഗങ്ങളും മാറ്റിയാണ്  ദേവസ്വം മന്ത്രി സഭയിൽ അവതരിപ്പിച്ചതെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. 

സഭയെ തെറ്റിധരിപ്പിച്ചതിന് കടകംപള്ളിക്കെതിരെ കേസ് എടുക്കണമെന്ന് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ മാത്രമെന്ന പരാമര്‍ശവും തെറ്റിധരിപ്പിക്കുന്നതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.

click me!