അടുത്തമാസം മുതല്‍ പ്രൈവറ്റ് ബസുകള്‍ക്ക് ഡോര്‍ നിര്‍ബന്ധം

By Web DeskFirst Published Jun 22, 2016, 2:08 AM IST
Highlights

വാതിലുകള്‍ നിര്‍ബന്ധമാണെന്ന  നിബന്ധനയില്‍ നിന്ന് സിറ്റി ബസുകള്‍ ഒഴിവായതിനാല്‍  നിലവിലെ മോട്ടാര്‍ വാഹനചട്ടം ഭേദഗതി ചെയ്താണ്  സിറ്റി, ടൗണ്‍ സര്‍വ്വീസ് ഉള്‍പ്പെടയുള്ള  ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്. വാതിലുകള്‍ അടക്കാതെയും, തുറന്ന് കെട്ടി വച്ചും സര്‍വ്വീസ് നടത്തുന്നവര്‍ക്കെതിരെ  ഇനി മുതല്‍ കര്‍ശന നടപടിയുണ്ടാകും. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും, മേഖലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് അടുത്തമാസം ഒന്നു മുതല്‍ നിലവില്‍ വരും. 

വാതിലുകളില്ലാതെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ  നിരവധി പരാതികള്‍ ഗതാഗതവകുപ്പിന് മുന്നിലെത്തിയിരുന്നു. സ്കൂള്‍ കുട്ടികള്‍ അപകടത്തില്‍ പെട്ട നിരവധി സംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ എണ്ണം കുറക്കാനായി സ്വകാര്യബസുടമകള്‍ നടത്തുന്ന നിയമലംഘനത്തിനു നേരെ ഉദ്യോഗസ്ഥരും കണ്ണടക്കാറാണ് പതിവ്. വാതിലുകള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മീഷനും, ഹൈക്കോടതിയും ഇതിനോടകം സര്‍ക്കാരിന് നല്‍കിയിരുന്നു.

click me!