ഇരട്ടക്കൊല: പീതാംബരന്‍റെ ആരോഗ്യനില പരിശോധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

By Web TeamFirst Published Feb 20, 2019, 10:00 PM IST
Highlights

ജനുവരിയില്‍ ശരത് ലാല്‍ അടക്കമുള്ളവരുടെ ആക്രമണത്തില്‍ പീതാംബരന്‍റെ രണ്ട് കൈക്കും തലയ്ക്കും പരിക്കേറ്റതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ആള്‍ക്ക് എങ്ങനെയാണ് രണ്ട് ചെറുപ്പക്കാരെ ഒറ്റയ്ക്ക് കൊല്ലാന്‍ സാധിക്കുക. 

കണ്ണൂര്‍:കാസര്‍കോട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുറ്റം ഏറ്റെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍റെ ആരോഗ്യശേഷി സംബന്ധിച്ച് വിദഗ്ദ്ധസംഘത്തെ വച്ച് പരിശോധന നടത്തണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 

പീതാംബരന്‍റെ പരിക്ക് സംബന്ധിച്ച വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. രണ്ട് ചെറുപ്പക്കാരെ ഇല്ലാതാക്കന്‍ തക്ക ആരോഗ്യശേഷി പീതാംബരിനുണ്ടോ എന്ന് വിദഗ്ദ്ധ സമിതി അന്വേഷിച്ചു കണ്ടെത്തണമെന്നും സണി ജോസഫ് പറഞ്ഞു. 

ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത അനുസരിച്ച് ജനുവരിയിലുണ്ടായ ആക്രമണത്തിലാണ് പീതാംബരന് പരിക്കേറ്റത്. കന്പി വടി, പട്ടികക്ഷണം എന്നിവ കൊണ്ടുള്ള അടിയേറ്റ് പീതാംബരന്‍റെ രണ്ട് കൈയും നുറുങ്ങി തലയും പൊട്ടിയ ആളാണ് ഫെബ്രുവരിയില്‍ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്നതായി പൊലീസിന് മൊഴി കൊടുത്തിരിക്കുന്നത്. ഇതെല്ലാം അവിശ്വസനീയമായ കാര്യങ്ങളാണ്. 

click me!