പാത ഇരട്ടിപ്പക്കല്‍: തീവണ്ടി ഗതാഗതം പുലര്‍ച്ചെയോടെ സാധാരണഗതിയിലാകും

By Web DeskFirst Published Oct 1, 2016, 12:55 PM IST
Highlights

കോട്ടയം: പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള ഇരട്ടിപ്പിച്ച റെയില്‍ പാത കമ്മീഷന്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഗതാഗതം വഴിതിരിച്ചുവിട്ടതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് പല ട്രെയിനുകളും ഇന്ന് ഓടുന്നത്. നാളെ പുലര്‍ച്ചയോടെ ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലാകും എന്ന് റെയില്‍വേ അറിയിച്ചു.

പിറവം മുതല്‍ കുറുപ്പന്തറ വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തെ റെയില്‍ പാതയാണ് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നത്. കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. രാത്രിയോടെ കമ്മീഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറക്കാനാകുമെന്നാണ് റെയില്‍വേ പറയുന്നത്. നേരത്തെ എഞ്ചിന്‍ ഓടിച്ചുള്ള പരീക്ഷണവും മുഖ്യ സുരക്ഷാ കമ്മീഷണറുടെ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയായല്‍ 114 കിലോമീറ്റര്‍ ഉള്ള എറണാകുളം കായംകുളം റൂട്ടില്‍ 64 കിലോമീറ്ററും ഇരട്ടപ്പാതയാകും. വൈക്കം റൂട്ടിലും കടുത്തുരുത്തിയിലും മണിക്കൂറുകള്‍ ട്രെയിന്‍ പിടിച്ചിടുന്നെന്ന റെയില്‍ യാത്രക്കാര്‍ക്കാരുടെ സ്ഥിരം പരാതിക്കും ഇതുവഴി ഒരു പരിധി വരെ പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. രാവിലെ ആറ് മുതല്‍ പല ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഇത് മൂലം ഏഴ് ട്രെയിനുകള്‍ പൂര്‍ണമായും  റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ ട്രെയിന്‍ ഭാഗികകമായയും റദ്ദാക്കി.

click me!