മുഖ്യാതിഥി വിവാദം: ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് ഡോ. ബിജു

Published : Aug 01, 2018, 04:31 PM IST
മുഖ്യാതിഥി വിവാദം: ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് ഡോ. ബിജു

Synopsis

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് ജൂറി അംഗം ഡോക്ടർ ബിജു. മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കാണിച്ച് ജൂറി അംഗം ഡോക്ടർ ബിജു ചലച്ചിത്ര അക്കാഡമി ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകി. മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. 

നടിയെ അക്രമിച്ചകേസിൽ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹൻലാലിനെ ക്ഷണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഡോക്ടർ ബിജു കത്തിൽ വിശദീകരിക്കുന്നു. സൂപ്പർ താരങ്ങളെ വെച്ച് അവാർഡ് നിശയായി കൊണ്ടാടേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാർഡുകളെന്നും ബിജു പറഞ്ഞു. മുഖ്യാതിഥി വിവാദത്തിൽ സിനിമാ നിരൂപകനായ സിഎസ് വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിൽ നിന്നും ഇന്നലെ രാജിവെച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു', രണ്ടരമാസത്തെ ചികിത്സക്കൊടുവിൽ 14 കാരന്റെ കൈ വളഞ്ഞുപോയ സംഭവത്തിൽ സൂപ്രണ്ടിന്റെ വിചിത്ര മറുപടി
കോൺഗ്രസിൽ പ്രവർത്തിച്ച കാലത്തെ കേസ് കാരണം ദുബായ് ഗോൾഡൻ വിസ നഷ്ടപ്പെട്ടെന്ന് അഖിൽ മാരാർ; തലയിൽ 12 തുന്നി കെട്ടുണ്ടായെന്നും പോസ്റ്റ്