'മീശ' നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

By Web TeamFirst Published Aug 1, 2018, 12:30 PM IST
Highlights

പുസ്തകത്തിലെ വിവാദ ഭാഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ വായിച്ച ശേഷമാണ് കേസ് നാളെ പരിഗണിക്കാൻ കോടതി തീരുമാനിച്ചത്

ദില്ലി: എസ് ഹരീഷിന്റെ മീശ നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തിരമായി കേൾക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.

രാധാകൃഷ്ണന്‍ എന്ന ആളാണ് നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌ കോടതിയെ സമീപിച്ചത്. പുസ്തകം മുഴുവനായും നിരോധിക്കണമെന്നാണോ ഹർജിക്കാരുടെ ആവശ്യമെന്ന് കോടതി ചോദിച്ചു.

പുസതകം നിരോധിക്കേണ്ടതാണെന്നും ഇന്ന് പുസ്തകം പുറത്തിറങ്ങുകയാണെന്നും ഹർജിക്കാരന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. പുസ്തകത്തിലെ വിവാദ ഭാഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ വായിച്ച ശേഷമാണ് കേസ് നാളെ പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.


 

click me!