ഡോ. സൗമ്യ സ്വാമിനാഥന്‍ ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ജനറല്‍

By Web DeskFirst Published Oct 3, 2017, 9:54 PM IST
Highlights

ഡല്‍ഹി: പ്രശസ്ത പീഡിയാട്രീഷനും ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ ലോകാരോഗ്യസംഘടനയുടെ ഡപ്യൂട്ടി ജനറല്‍. ജനീവ ആസ്ഥാനമായുള്ള ലോകാരോഗ്യസംഘടനയുടെ രണ്ടാമത്തെ ഉയര്‍ന്ന പദവിയാണിത്. നിലവില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ചിന്‍റെ ഡയറക്ടര്‍ ജനറലാണ്. ഹരിത വിപ്ലവത്തിന്‍റെ ഉപജ്ഞാതാവായ ഡോ. എം.എസ് സ്വാമിനാഥന്‍റെ മകളാണ് ഡോ. സൗമ്യ‍. 

കാലാവധി പൂര്‍ത്തിയാക്കിയ ഘാന സ്വദേശിയായ ഡോ. അനാഫി അസാമോയ്ക്ക് പകരമാണ് സ്ഥാനമേല്‍ക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയോസാണ് പ്രഖ്യാപനം നടത്തിയത്. 14 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ലോകാരോഗ്യസംഘടനയുടെ പുതിയ സമിതിയിലുണ്ടാകും. ഇതില്‍ 60 ശതമാനത്തിലധികം പേര്‍ സ്ത്രീകളാണെന്ന പ്രത്യേകതയുണ്ട്. 

click me!