കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധ ജലം പാഴായി

By Web DeskFirst Published May 13, 2017, 4:49 PM IST
Highlights

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധ ജലം പാഴായി. പട്ടം മരപ്പാലത്ത് പ്രധാന പൈപ്പിലാണ് പൊട്ടല്‍ . മെഡിക്കല്‍ കോളേജിലേക്കടക്കം നഗരത്തിന്റെ വിവിധ മേഖലകളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.

വൈകീട്ട് ഏഴ് മണിയോടെയാണ് തലസ്ഥാന നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത്. മെഡിക്കല്‍ കോളേജിലെക്ക് കുടിവെള്ളം വിതരണത്തിനെത്തിക്കുന്ന  700 എംഎം പൈപ്പിലാണ് പൊട്ടല്‍.  മരപ്പാലം ജംങ്ഷനില്‍ വെള്ള പ്രളയമായി. ആയിരക്കണക്കിന് ശുദ്ധജലം റോഡിലൂടെ കുതിച്ചൊഴുകി.

ഒന്നര മണിക്കൂറിന് ശേഷമാണ് വാട്ടര്‍ അതോറി്റി അധകൃതരെത്തി വാല്‍വടച്ചത് . വെള്ളമൊഴുക്ക് നിലച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തി പൊട്ടിയ പൈപ്പ് മാറ്റിയിടും വരെ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് . മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ കടുത്ത പ്രതിസന്ധിയിലായി.  പട്ടം മരപ്പാലം മേഖലയിലെ ആയിരത്തോളം വീടുകളിലും വെള്ളം കിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ പണി തീര്‍ക്കാന്‍ ശ്രമം നടപടി തുടങ്ങിയെന്നാണ് വാട്ടര്‍ അതോറിറ്റി വിശദീകരണം.

click me!