ബസ് യാത്രയ്ക്കിടെ വനിതാ ഡോക്ടറോട് ഡ്രൈവര്‍ അശ്ലീല ചേഷ്ട കാണിച്ചതായി പരാതി

Web Desk |  
Published : Jan 09, 2018, 08:50 AM ISTUpdated : Oct 04, 2018, 11:38 PM IST
ബസ് യാത്രയ്ക്കിടെ വനിതാ ഡോക്ടറോട് ഡ്രൈവര്‍ അശ്ലീല ചേഷ്ട കാണിച്ചതായി പരാതി

Synopsis

പത്തനംതിട്ട: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു വനിതാ ഡോക്ടറോട് ഡ്രൈവര്‍ അശ്ലീല ചേഷ്ട കാണിച്ചതായി പരാതി. പത്തനംതിട്ട കരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തഴവ സ്വദേശി നൗഷാദിനെ(30)  പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാവിലെ 9.30 തോടെയായിരുന്നു സംഭവം.

ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന ഡോക്ടറോട് ഇയാള്‍ പലതവണ മോശമായ രീതിയില്‍ ആംഗ്യം കാണിച്ചു. ഡോക്ടര്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ആര്‍ ടി ഒ ബസിന്റെ മാനേജരെ വിളിച്ചു വരുത്തി ഡ്രൈവറെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയതായി പത്തനംതിട്ട ആര്‍ ടി ഒ എബി. ജോണ്‍ അറിയിച്ചു. വീഡിയോ സഹിതം ആരോപണം കാണിച്ച ശേഷം നടപടി എടുക്കുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മര്‍ദ്ദന ദൃശ്യം ഡിലീറ്റ് ചെയ്തു, ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിര്‍ണായകം; മങ്കട സദാചാര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും