3 വയസുകാരനെ മടിയിലിരുത്തി ഡ്രൈവിം​ഗ്; നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ലൈസൻസ് സസ്പെൻഡ് ചെയ്യും

Published : Oct 27, 2026, 07:20 PM ISTUpdated : Oct 27, 2026, 10:29 PM IST
DRIVING

Synopsis

ഡ്രൈവർ സൈനുലാബ്ദീനെ ഓഫീസിൽ വിളിച്ചു വരുത്തി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.

തിരുവനന്തപുരം: 3 വയസുകാരനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ. ഡ്രൈവർ സൈനുലാബ്ദീനെ ഓഫീസിൽ വിളിച്ചു വരുത്തി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്നാണ് ഡ്രൈവറുടെ മൊഴി.

കഴക്കൂട്ടത്ത് നിന്നും കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി അപകട യാത്ര നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടി കാറിൻ്റെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. സമീപത്തു കൂടി പോയ കാർ യാത്രികരായ കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യം പകർത്തിയത്. ദൃശ്യം പകർത്തുന്നത് കണ്ട് അമിത വേഗതയിൽ കാർ മുന്നോട്ടു പോയി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ആർടിഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കഴക്കൂട്ടം ആര്‍ടിഒ നടപടി എടുത്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോവിഡ് സമയത്തെ വീട്ടുപ്രാർത്ഥനയ്ക്കിടെ 15കാരിക്ക് പീഡനം, പാസ്റ്റർക്ക് 7 വർഷം തടവും പിഴയും
പയ്യോളി പോക്സോ കേസ്; പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ