'ഈ വരള്‍ച്ച ഇരുപത് വര്‍ഷത്തെ ജലചൂഷണത്തിന്‍റെ ഫലം'

Published : May 02, 2016, 05:57 AM ISTUpdated : Oct 04, 2018, 05:02 PM IST
'ഈ വരള്‍ച്ച ഇരുപത് വര്‍ഷത്തെ ജലചൂഷണത്തിന്‍റെ ഫലം'

Synopsis

പാലക്കാട്ടെ പുതുശ്ശേരിയില്‍ നിന്ന് പെപ്‌സികോ പ്ലാന്‍റ് പ്രതിദിനം ആറ് ലക്ഷത്തോളം ലിറ്റര്‍ വെള്ളമൂറ്റുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റിനോട് പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. 

എന്നാല്‍ പ്ലാച്ചിമടയിലെ കൊക്കക്കോളകമ്പനിയ്‌ക്കെതിരെ നടന്ന സമരം പോലെ പുതുശ്ശേരിയിലെ പെപ്‌സികോയ്‌ക്കെതിരെയും ജനകീയ പ്രതിരോധം ഉയര്‍ന്നുവരാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിലാകും ഇനി വരാനിരിയ്ക്കുന്ന വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കാലാവസ്ഥാവ്യതിയാനം അനുഭവപ്പെടുക എന്നും 'എല്ലാവര്‍ക്കും ഒരു നല്ല വരള്‍ച്ച ഇഷ്ടമാണെന്ന' പുസ്തകത്തിന്റെ എഴുത്തുകാരന്‍ പറയുന്നു.

അതേസമയം, രാജ്യത്തെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വരള്‍ച്ചാബാധിതസംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും.
,, Drought affected states, വരള്‍ച്ച, ഇന്ത്യ വരള്‍ച്ച
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിങ്ങളൊട്ടും സേഫ് അല്ല, ഞാൻ സംരക്ഷിക്കാമെന്ന് ​ട്രംപ്! വൈറ്റ് ഹൗസിൽ ഒരു മണിക്കൂ‍‌‍‍ർ നീണ്ട ച‍‍‌ർച്ച; ഒടുവിൽ കൈമലർത്തി ഡെന്മാർക്കും ഗ്രീൻലന്റും
'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്