
കോഴിക്കോട്:മഹാപ്രളയത്തിന് ശേഷം കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നുവെന്ന് മന്ത്രി മാത്യു ടി. തോമസ്. പ്രളയത്തെ നേരിട്ടപോലെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാല്‍ മാത്രമേ വരള്‍ച്ചയില്‍ നിന്ന് കരകയറാനാകൂ എന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നദികളിലേയും കിണറുകളിലേയും ജലവിതാനം കുറയുന്ന സ്ഥിതി ആശങ്കാജനകമാണ്. ജലസുരക്ഷ ഉത്തരവാദിത്തം സമൂഹം ഒന്നായി ഏറ്റെടുക്കണമെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
'പ്രളയശേഷം' എന്ന വിഷയത്തിലുള്ള ശില്പശാല കോഴിക്കോട് സി.ഡബ്ലു.ആര്‍.ഡി.എമ്മില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഭൂവിനിയോഗത്തിലെ മാറ്റം പ്രളയ തീവ്രതയ്ക്ക് കാരണമായി. ശക്തമായ മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ മേല്‍മണ്ണ് ഒലിച്ച്പോയിട്ടുണ്ട്. ഭൂഗര്‍ഭജലവിതാനത്തില്‍ വലിയ മാറ്റം സംഭവിച്ചു. ഇനി വെള്ളംതടഞ്ഞ് നിര്‍ത്തി മണ്ണിലേക്ക് ഇറക്കിവിടാന്‍ സാധിച്ചാല്‍ മാത്രമേ വരള്‍ച്ച തടയാനാകു എന്നും ശില്പശാല വിലയിരുത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ഉരുത്തിരിയുന്ന ആശയങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം ജലവിതാനം കുറയുന്നത് സംബന്ധിച്ച് സി.ഡബ്ലു.ആര്‍.ഡി.എം പ്രാഥമിക പഠനം നടത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam