വയനാട്ടില്‍ വരള്‍ച്ച രൂക്ഷമാകും; കബനി നദിയിലെ ജലനിരപ്പ് താഴ്ന്നു

By Web DeskFirst Published Dec 31, 2016, 3:50 AM IST
Highlights

വയനാട്: വയനാട്ടില്‍ ഇത്തവണ കടുത്തവരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുനല്‍കി കബനി നദിയിലെ ജലനിരപ്പ്  താണ് പാറകെട്ടുകള്‍ തെളിഞ്ഞു കഴിഞ്ഞു. കബനിയില്‍ വെള്ളം കുറയുന്നത് കേരളത്തെക്കാള്‍ പ്രതിസന്ധിയുണ്ടാക്കുക കര്‍ണാടക്കാണ്. നദിയിലേക്കെത്തുന്ന തോടുകളില്‍ താല്‍കാലിക തടയകണകള്‍ നിര്‍മ്മിച്ച് വെള്ളം സംരക്ഷിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍
 
കബനി നദി വെള്ളമോക്കെ ഇല്ലാതായി പലയിടത്തും കല്ലുകള്‍ തെളിഞ്ഞിരിക്കുന്നു. നദിയിലേക്കെത്തുന്ന ചെറു അരുവികളും തോടുകളുമോക്കെ വറ്റി വരണ്ടു. കബനിയിലെ ജലം എത്തുന്നത് കാവേരി നദയിലേക്കാണ്. കബനിയില്‍ വെള്ളം കുറഞ്ഞാല്‍ അവിടെയും ഇല്ലാതാകും. ഇത് കര്‍ണാടകയിലെ കര്‍ഷകരെ കാര്യമായി ബാധിക്കും. ജനുവരിയാകുമുമ്പ് ഇത്തരത്തിലൊരു അവസ്ഥ പ്രദേശവാസികള്‍ ഇതുവരെ കണ്ടിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ ഇത്തവണ കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന പേടിയിലാണ്  കര്‍ഷകര്‍.

കബനിയിലേക്കെത്തുന്ന മാനന്തവാടി പനമരം പുല്‍പ്പള്ളി  പ്രദേശങ്ങളിലെ തോടുകളില്‍ തടയണകള്‍ നിര്‍മ്മിച്ച് ബാക്കിയുള്ള വെള്ളം ട്ടിനിര്‍ത്താനുള്ള ശ്രമം നാട്ടുകാര്‍ തുടങ്ങികഴിഞ്ഞു. എങ്കിലും സര്‍ക്കാരിന്റെ സഹായം ഒന്നും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം  

click me!