കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

Web Desk |  
Published : Jun 01, 2018, 08:10 PM ISTUpdated : Jun 29, 2018, 04:12 PM IST
കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

Synopsis

ട്യൂബ് കൈയ്യിൽ നിന്നും വഴുതി പോയതോടെ സുജിത്ത് വെള്ളത്തിൽ മുങ്ങുകയായിരുന്നു. 

ആലപ്പുഴ: കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.  കായംകുളം കരീലകുളങ്ങര പുതിയ വീട്ടിൽ കിഴക്കതിൽ സുരേഷിന്റെ മകൻ സുജിത്ത് (20) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

കീരിക്കാട് വില്ലേജാഫീ'സിനു കിഴക്കുവശത്തുള്ള പഞ്ചായത്തു കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാറ്റു നിറച്ച റബർ ട്യൂബിൽ പിടിച്ചു നീന്തി.ഇതിനിടെ ട്യൂബ് കൈയ്യിൽ നിന്നും വഴുതി പോയതോടെ സുജിത്ത് വെള്ളത്തിൽ മുങ്ങുകയായിരുന്നു. 

ഇതു കണ്ട് സുജിത്തിനോടൊപ്പമുണ്ടായിരുന്ന രതീഷ് ബഹളം വച്ചതോടെ നാട്ടുകാർ എത്തി സുജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംവിധായിക രത്തീനക്കെതിരെ അധിക്ഷേപം: മുൻ ഭർത്താവിനും ഓൺലൈൻ വാർത്താ ചാനലിനുമെതിരെ കേസ്
അബുദാബിയിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി, തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിത