ആദരാഞ്ജലി പോസ്റ്ററിന് പിന്നില്‍ അധ്യാപകരും: ആരോപണവുമായി പ്രിൻസിപ്പാൾ

By Web DeskFirst Published Jun 1, 2018, 8:03 PM IST
Highlights
  • ആദരാഞ്ജലി പോസ്റ്ററിന് പിന്നില്‍ അധ്യാപകരും: ആരോപണവുമായി നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാൾ

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ പിവി പുഷ്പജ. കോളേജിനകത്ത് ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ചതിനും വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചതിനും പിന്നിൽ അധ്യാപകരിൽ ചിലരെന്നാണ് ആരോപണം.  മുപ്പത്തി മൂന്ന് വർഷത്തെ അധ്യാപക വൃത്തി പൂർത്തിയാക്കിയാണ് പി.വി പുഷ്പജ ടീച്ചർ നെഹ്റു കോളേജിന്റെ പടിയിറങ്ങുന്നത്.

രണ്ടു മാസം മുമ്പ് കോളേജിൽ നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ വിദ്യാർത്ഥികൾ പഠക്കം പൊട്ടിച്ചതും ആദരാഞ്ജലി പോസ്റ്റർ പതിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നിൽ അധ്യാപകർക്കും പങ്കുണ്ടെന്നാണ് ടീച്ചർ പറയുന്നത്. പൊലീസിന് രേഖാമൂലം പരാതി നൽകിയെങ്കിലും ഇതുവരേയും കാര്യമായ നടപടികൾ ഉണ്ടായില്ല. വിഷയത്തിൽ മാനേജ്മന്റ് പൂർണ്ണ പിന്തുണ നൽകിയില്ലെന്നും ആരോപണം.

വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടയാൻ നീക്കമുണ്ടെന്ന് സംശയിക്കുന്നതായും ടീച്ചർ പറഞ്ഞു.  അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ടീച്ചറുടെ തുറന്നു പറച്ചിൽ.

click me!