ലഹരി ഉപയോഗത്തിനെതിരെ രണ്ടാഴ്ചക്കിടെ രജിസ്റ്റര്‍ ചെയ്തത് 1000 കേസുകൾ

Published : Jun 26, 2016, 11:02 AM ISTUpdated : Oct 04, 2018, 07:54 PM IST
ലഹരി ഉപയോഗത്തിനെതിരെ രണ്ടാഴ്ചക്കിടെ രജിസ്റ്റര്‍ ചെയ്തത് 1000 കേസുകൾ

Synopsis

സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 1000 കേസുകൾ. 980 പേരെ പിടികൂടി.  വര്‍ദ്ധിച്ച വരുന്ന ലഹരി ഉപയോഗം കുറക്കാൻ കര്‍മ്മ പദ്ധതി ആവിഷ്കരിക്കുമെന്നും ആറ് മാസത്തിനിടെ ലഹരി ഉപയോഗത്തിൽ ഗണ്യമായ കുറവുവരുത്താനാണ് തീരുമാനമെന്നും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

അടിക്കടി കൂടുകയാണ് സംസ്ഥാനത്തെ ലഹരി ഉപഭോഗം. ഏറ്റവും എളുപ്പം ലഹരി വസ്തുക്കള്‍ കിട്ടുന്ന ഇന്ത്യയിലെ തന്നെ മൂന്നാമത്തെ നഗരം കൊച്ചിയാണ് . ഇതേതുടര്‍‌ന്നാണ് ലഹരിക്കെതിരെ ഊര്‍ജ്ജിത കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ് രംഗത്തെത്തുന്നത്. രണ്ടാഴ്ചക്കിടെ മാത്രം രജിസ്റ്റര്‍ ചെയ്തത് 1000 കേസുകല്‍. വിവിധ കേസുകളിലായി 980 പേര്‍ പിടിയിലായി. ആറ് മാസത്തിനകം കേസുകള്‍ പത്തിരട്ടിയാക്കുമെന്നും അതുവഴി ലഹരി ഉപയോഗവും വിൽപ്പനയും ഗണ്യമായി കുറയ്ക്കുമെന്നാണ്  എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്‍റെ പ്രഖ്യാപനം.

ബോധവത്കരണത്തിനുമുണ്ട് വിപുലമായ പദ്ധതികള്‍. അടുത്തമാസം അവസാനത്തോടെ 2000 സ്കൂളുകളിൽ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. 100 സ്കൂളുകളിൽ ബോധവത്കരണ സന്ദേശവുമായി എക്സൈസ് കമ്മീഷണര്‍ നേരിട്ടെത്തും. ആകെ 1500 സ്കൂളുകളിൽ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം. ഭരണ സംവിധാനത്തെ പോലും അപകടപ്പെടുത്തുന്ന വിധം മഹാവിപത്താണ് ലഹരി മാഫിയയെന്നും എക്സൈസ് വകുപ്പ് ആവിഷ്കരിക്കുന്ന കര്‍മ്മ പദ്ധതികൾക്ക് തടയിടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ; അറസ്റ്റിലായ അലക്സിനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും
'കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ്, തിരശ്ശീലയ്ക്ക് പിന്നിൽ മുൻ എംഎൽഎ'; അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികരണവുമായി പി. ജയരാജൻ