
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ബ്രൗൺഷുഗർ വിൽപന നടത്തിവന്ന രണ്ട് ഇതര സംസ്ഥാനക്കാരെ പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അലംഗീർ ബിശ്വാസ് , നെയാത്ത് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
വാഴക്കുളം കുന്നുവഴിയിൽ നിന്നും പിടിയിലായ പ്രതികളിൽ നിന്നും 20 ഗ്രാം ബ്രൗൺഷുഗർ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഗ്രാമിന് പതിനായിരം രൂപയ്ക്ക് മുകളിൽ ഈടാക്കിയാണ് ഇവർ വിഷപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബ്രൗൺഷുഗറിന്റെ ഉറവിടത്തെ കുറിച്ച് പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam