ലോകകപ്പ് ഇംപാക്ട്; സംസ്ഥാനത്ത് ടെലിവിഷന്‍ വില്‍പ്പന പൊടിപൊടിക്കുന്നു

Web Desk |  
Published : Jul 11, 2018, 10:15 PM ISTUpdated : Oct 04, 2018, 02:51 PM IST
ലോകകപ്പ് ഇംപാക്ട്; സംസ്ഥാനത്ത് ടെലിവിഷന്‍ വില്‍പ്പന പൊടിപൊടിക്കുന്നു

Synopsis

ലോകകപ്പ് ഇംപാക്ട് സംസ്ഥാനത്ത് ടെലിവിഷന്‍ വില്‍പ്പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: ലോകകപ്പ് മത്സരം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ടെലിവിഷൻ വില്‍പ്പനയില്‍ വൻവര്‍ദ്ധന. 32 ഇഞ്ചിനു മുകളിലുളള എല്‍ഇഡി ടിവികള്‍ക്കാണ് ആവശ്യക്കാരേറെയെന്ന് നന്തിലത്ത്   ജി മാർട്ട് ചെയര്‍മാൻ ഗോപു നന്തിലത്ത് പറഞ്ഞു.

സാധാരണ മഴക്കാലത്ത് ഇലക്ടോണിക് വിപണിയില്‍ മാന്ദ്യകാലമാണ്. വാഷിംഗ് മെഷീൻ മാത്രമാണ് വിറ്റുപോകാറുളളത്. എന്നാല്‍ ലോകകപ്പ് മത്സരത്തിൻറെ ആവേശം മുറുകുമ്പോള്‍ അതിൻറെ പ്രതിഫലനം ടെലിവിഷൻ വിപണിയില്‍ പ്രകടമാണ്. ചെറിയ ടിവികളേക്കാള്‍ ആവശ്യക്കാരുളളത് സ്മാര്‍ട്ട് ടെലിവിഷനു തന്നെ.

കഴിഞ്ഞ ലോകകപ്പ് കാലത്തെ അപേക്ഷിച്ച്  ടിവി വിപണിയില്‍ 20 ശതമാനം അധിക വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. ഫൈനല്‍ ആകുമ്പോഴേക്കും ടെലിവിഷൻ വില്‍പന ഇതിലും കൂടുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്ളിയിലെ ഡിജെ പരിപാടിക്കിടെ യുവതിയോട് മോശമായി പെരുമാറി, ചോദ്യം ചെയ്ത കുടുംബത്തിനുനേരെ എട്ടംഗ സംഘത്തിന്‍റെ ആക്രമണം, ഒരാൾ കൂടി അറസ്റ്റിൽ
ചര്‍ച്ചകള്‍ക്ക് അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തില്ല; പോകേണ്ടെന്ന് ട്രംപിന്‍റെ നിര്‍ദേശം, 'വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ'