തിരുവനന്തപുരത്ത് മയക്കുമരുന്നു വേട്ട; മൂന്നുപേര്‍ പിടിയില്‍

Web Desk |  
Published : May 12, 2017, 11:21 AM ISTUpdated : Oct 04, 2018, 05:24 PM IST
തിരുവനന്തപുരത്ത് മയക്കുമരുന്നു വേട്ട; മൂന്നുപേര്‍ പിടിയില്‍

Synopsis

തിരുവനന്തപുരം: തലസ്ഥാനത്ത് മയക്കുമരുന്നു വേട്ട. എല്‍.എസ്.സി എന്ന മയക്കുമരുന്നുമായി മൂന്നു വിദ്യാര്‍ത്ഥികളെയാണ് പൊലീസ് പിടികൂടിയത്. തലസ്ഥാനത്ത് മയക്കുമരുന്ന പാര്‍ട്ടികള്‍ സജീവമാകുമെന്നുവെന്ന വിവരം പൊലീസിന് ഇവരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

നിശാപാര്‍ട്ടികളില്‍ വിതരണം ചെയ്യാനാണ് ബംഗളുരുവില്‍ നിന്നും യുവാക്കള്‍ മയക്കുമരുന്ന് എത്തിച്ചത്. സ്റ്റാമ്പിന്റെ മാതൃകയിലുള്ള പേപ്പറുകളിലാണ് ലഹരിവസ്തുവുള്ളത്. ഒരു സ്റ്റാമ്പിന് 4000 രൂപ വരെ വിലവരുമെന്നാണ് പിടിയിലായവരുടെ മൊഴി. വഞ്ചിയൂര്‍ സ്വദേശി വൈശാഖ്, ആറ്റിങ്ങല്‍ സ്വദേശി വൈശാഖ്, ആര്യനാട് സ്വദേശി അക്ഷയ് എന്നിവരാണ് പിടിയിലായത്. ബംഗല്ലൂരിലെ ഡിജെ പാര്‍ട്ടിയില്‍ വച്ചാണ് വിദ്യാര്‍ത്തികള്‍ പരിചയപ്പെടുന്നത്. ഫേസ്ബുക്ക്‌, വാട്സ്‌ആപ്പ് എന്നിവ വഴി തലസ്ഥാനത്ത് പലയിടങ്ങളിലായി ഡിജെ പാര്‍ട്ടികളിലേക്ക് യുവാക്കളെ തെരെഞ്ഞെടുക്കുന്ന സംഘത്തെ ഷാഡോ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. വിശ്വാസം വന്നാല്‍ മാത്രമേ ഇത്തരം പാര്‍ട്ടികളിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. ഇവിടെ എത്തുന്നവരാണ് ഈ ലഹരിവസ്തുക്കള്‍ വാങ്ങുന്നത്.

പാര്‍ട്ടിയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാകും സ്ഥലം അറിയിക്കുക. വാട്സ്ആപ്പ് വഴി സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പ് അയച്ചു നല്‍കും. ശിവരാത്രി ദിവസം തലസ്ഥാനത്തെ വനാതിര്‍ത്തയോടു ചേര്‍ന്ന് വന്‍ ലഹരിപാര്‍ട്ടി നടന്നുവെന്ന നിര്‍ണായകവിവരം ഇവരില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് ആവശ്യക്കാരെന്ന നിലയില്‍ ഇവരുടെ വിശ്വാസം നേടിയാണ് പ്രതികളെ വലിയിലാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'