
കാന്‍പൂര്‍: സിനിമയല്ല, ജീവിതത്തില്‍ നടന്ന സംഭവമാണ് ! കാന്‍പൂരില്‍ ഒരു വിവാഹ വേദിയില്‍ നടന്ന സംഭവങ്ങള്‍ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ്. കാന്‍പൂരില്‍ ഷിവില്‍ പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ച ഒരു വിവാഹ വേദിയില്‍ തോക്കുമായെത്തിയ കല്യാണം മുടക്കി. വരന്‍ തന്റെ കാമുകനാണെും തിരികെ ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
നാടകീയ സംഭവങ്ങളാണ് കല്യാണ വേദിയില്‍ നടന്നത്. തോക്ക് ചൂണ്ടിയെത്തിയ യുവതി കല്യാണ്ഡപത്തില്‍ നിന്ന് വരനെ പുറത്തിറക്കിച്ചു. ആദ്യ കാമുകിയെ ഒഴിവാക്കിയാണ് ഇയാള്‍ വീണ്ടും വിവാഹത്തിനൊരുങ്ങിയത്. താന്‍ വരന്റെ ലൗവര്‍ ആണെന്നും ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി കല്യാണം കഴിച്ചതാണെന്നും യുവതി വേദിയില്‍ കയറി നിന്ന് പ്രഖ്യാപിച്ചു.
ഇതോടെ വരനായ ദേവേന്ദ്ര അവാസ്തി കുടുങ്ങി. തന്റെ ഭര്‍ത്താവായ വരനെക്കൊണ്ട് വേറൊരു പെണ്ണിനെയും കല്യാണം കഴിക്കില്ലെന്ന് യുവതി വേദിയില്‍ പരസ്യമായി പറയിപ്പിച്ചു. തോക്ക് ചൂണ്ടിയാണ് യുവതി ഇത് പറയിപ്പിച്ചത്. വിവാഹമുറപ്പിച്ച വധു ഇതോടെ ഇയാളെ വേണ്ടെന്ന് പറഞ്ഞു. ഇതോടെ ദേവേന്ദ്ര അവാസ്തി നാണം കെട്ട് യുവതിക്കൊപ്പം മടങ്ങി.
ഭീക്ഷണിക്കൊപ്പം താന്‍ ഗര്‍ഭിണി ആണെന്നും വേവേന്ദ്രയുടെ കുഞ്ഞ് തന്റെ വയറ്റില്‍ വളരുന്നുണ്ടെന്നും യുവതി പ്രഖ്യാപിച്ചു. ഇതോടെ വധുവിന്റെയും വരന്റെയും കൂട്ടര്‍ വാക്കു തര്‍ക്കമാകുകയും ചെയ്തു. കല്യാണത്തിനായി 500 പേരുടെ സംഘം ഉണ്ടായിരുന്നു. വധുവിന്റെ വീട്ടുകാര്‍ നല്‍കിയ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം തിരിച്ചു വാങ്ങി. പ്രദേശവാസികളുടെ അഭ്യര്‍ത്ഥന പ്രകാരം കേസെടുക്കാതെ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam