റാന്നിയിൽ കൊറിയർ സർവീസ് വഴി കടത്തിയ 2780 മയക്കുമരുന്ന് ഗുളികകൾ പിടികൂടി

Published : Oct 07, 2018, 12:16 AM IST
റാന്നിയിൽ കൊറിയർ സർവീസ് വഴി കടത്തിയ 2780 മയക്കുമരുന്ന് ഗുളികകൾ പിടികൂടി

Synopsis

വേദന സംഹാരിയായി ഉപയോഗിക്കുന്ന ഈ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭിക്കുന്നതല്ല. കൊറിയർ വഴി മയക്കുമരുന്ന് കൈമാറ്റം ഗൗരവത്തോടെയാണ് എക്സൈസ് കാണുന്നത്. കോട്ടയത്തെ സൈമ ഹെൽത്ത് കെയർ എന്ന മേൽവിലാസത്തിലാണ് ഗുളികകൾ കൊറിയർ ചെയ്തിരുന്നത്. എന്നാൽ ഈ പാഴ്സൽ ഏറ്റുവാങ്ങാൻ ആരും എത്തിയിരുന്നില്ല

പത്തനംതിട്ട: റാന്നിയിൽ കൊറിയർ സർവീസ് വഴി കടത്തിയ 2780 മയക്കുമരുന്ന് ഗുളികകൾ എക്സൈസ് പിടികൂടി. ജില്ലാ
എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

റാന്നി കോളേജ് റോഡിലെ APS പാഴ്സൽ സർവീസിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിലെമറ്റൊരു പാഴ്സൽ സെന്ററിൽ നിന്ന് 270 ഗുളികകളും എക്സൈസ് പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് 2780 മയക്കു മരുന്നു ഗുളികൾ പിടിച്ചെടുത്തത്. എക്സൈസ് കമ്മിഷണർ ചന്ദ്രപാലിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ട്രയാലിൽ 380 , വെട്രാക്സ് ഗുളികളാണ് പിടിച്ചെടുത്തത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഈ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭിക്കുന്നതല്ല. കൊറിയർ വഴി മയക്കുമരുന്ന് കൈമാറ്റം ഗൗരവത്തോടെയാണ് എക്സൈസ് കാണുന്നത്. കോട്ടയത്തെ സൈമ ഹെൽത്ത് കെയർ എന്ന മേൽവിലാസത്തിലാണ് ഗുളികകൾ കൊറിയർ ചെയ്തിരുന്നത്. എന്നാൽ ഈ പാഴ്സൽ ഏറ്റുവാങ്ങാൻ ആരും എത്തിയിരുന്നില്ല. 

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പാഴ്സൽ സർവ്വീസ് സെന്‍ററുകളിൽ പരിശോധനകൾ നടത്തുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി. റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാനവാസ് എക്സൈസ് ഇൻസ പെക്ടർ പി അൻവർ സാദത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ