
മുംബൈ: അതിവേഗതയിലെത്തില്‍ ഫുട്പാത്തിലൂടെ നടക്കുന്നവരെ ഇടിപ്പിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ ആഡംബരകാറിന് പിന്നാലെ പൊലീസ് പാഞ്ഞത് കിലോമീറ്ററുകള്‍. സൗത്ത് മുംബൈയിലാണ് സംഭവം. സൗത്ത് മുംബൈയിലെ റേ റോഡില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. അതിവേഗത്തില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ ആളുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ബിഎംഡബ്ല്യുവിനെ തടയാന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ അയച്ചെങ്കിലും ആഡംബര വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഫുട്പാത്തിലുണ്ടായിരുന്നവരെ കാര്‍ ഇടിച്ച് തെറിപ്പിക്കുന്നത് കണ്ട സമീപത്തുണ്ടായിരുന്ന ഏതാനും ബൈക്ക് യാത്രക്കാരും കാറിനെ പൊലീസിനൊപ്പം പിന്‍തുടര്‍ന്നിരുന്നു. കിലോമീറ്ററുകള്‍ പൊലീസിനെ പരക്കം പായിച്ച ബിഎംഡബ്ല്യു ബൈക്ക് യാത്രക്കാരുടെ സഹായത്തോടെയാണ് പിടികൂടാന്‍ സാധിച്ചത്.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ നാട്ടുകാര്‍ കാറില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദനം ആരംഭിച്ചപ്പോഴേയ്ക്കും പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കുപിതരായ നാട്ടുകാര്‍ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ബിഎംഡബ്ല്യു ഓടിച്ച മെഹമൂദ് ആലം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമ വിദേശത്ത് പോയ സമയത്ത് സുഹൃത്തിനെ ഏല്‍പ്പിച്ച കാറാണ് അപകടമുണ്ടാക്കിയത്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam