മദ്യലഹരിയില്‍ ബസ്സോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു

Web Desk |  
Published : Oct 26, 2017, 03:20 PM ISTUpdated : Oct 05, 2018, 02:49 AM IST
മദ്യലഹരിയില്‍ ബസ്സോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു

Synopsis

മാനന്തവാടി: മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവരെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി ബ്‌സ്റ്റാന്‍ഡില്‍ വച്ച് വാഹനമോടിച്ച മൊതക്കര കപ്യാര്‍മലയില്‍ കെ ടി സുഭാഷ് (37) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി നിരവില്‍പ്പുഴ റൂട്ടിലോടുന്ന ഹിന്ദുസ്ഥാന്‍ ബസ്സിലെ ഡ്രൈവറാണിയാള്‍.

ബസ്സ് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ സ്വകാര്യ ബസ്സുകളും കെഎസ് ആര്‍ ടിസി ബസ്സുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ടൗണിലൂടെ മദ്യലഹരിയില്‍ ബസ്സോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ യാത്രാ മധ്യ ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമല ശ്രീധര്‍മ്മശാസ്താവാണേ സത്യം, വസ്തുതകള്‍ ഒരിക്കൽ പുറത്തുവരും, വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം'; പിഎസ് പ്രശാന്ത്
തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് സുനിൽകുമാർ; 'കളക്ടറാണ് ഒന്നാം പ്രതി'