പി.വി. അന്‍വര്‍ എം.എല്‍.എ ഭൂപരിധിനിയമം ലംഘിച്ചു; കൈവശമുള്ളത് 203 ഏക്കര്‍ ഭൂമി

Published : Oct 26, 2017, 03:17 PM ISTUpdated : Oct 05, 2018, 01:45 AM IST
പി.വി. അന്‍വര്‍ എം.എല്‍.എ ഭൂപരിധിനിയമം ലംഘിച്ചു; കൈവശമുള്ളത് 203 ഏക്കര്‍ ഭൂമി

Synopsis

മലപ്പുറം: ഇടത് പി.വി. അന്‍വര്‍ എം.എല്‍.എ ഭൂപരിധിനിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നതിന്റെ രേഖകള്‍ പുറത്ത്. ഒരാള്‍ക്ക് പരമാവധി 15 ഏക്കര്‍ കാര്‍ഷികേതര ഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ അന്‍വറിന്റെ കൈവശം 203 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു വ്യക്തിക്ക് പരമാവധി 15 ഏക്കര്‍ കാര്‍ഷികേതരഭൂമി മാത്രമേ കൈവശം വെക്കാവു  എന്നിരിക്കെ നിലമ്പൂര്‍ എം എല്‍ എയുടെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമിയുണ്ടെന്ന് അദ്ദേഹം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു

നിയമം ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നടത്തി കുരുക്കില്‍ പെട്ട പി.വി. അന്‍വറിനെതിരെ കൂടുതല്‍ ഗൗരവമുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. ചതുരശ്ര അടി കണക്കിലാണ് എംഎല്‍എ ഭൂമിയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ഇത് സെന്റിലേക്കും ഏക്കറിലേക്കും മാറ്റി കണക്കാക്കുമ്പോള്‍ പെരകമണ്ണയില്‍ 10 സെനെറ്, തൃക്കലങ്ങോട് 30.43 സെന്റെ, പെരകമണ്ണയില്‍ തന്നെ മറ്റൊരു 17 സെന്റ്, തൃക്കലങ്ങോട് 227/2 സര്‍വ്വെ നമ്പറില്‍  62 സെന്റ്, തൃക്കലങ്ങോട്ട് തന്നെ 62യ141 എന്ന സര്‍വ്വേയില്‍ 201 ഏക്കര്‍ ഭൂമി എന്നിങ്ങനെ 7 ഇടത്തായി ഭൂമിയുണ്ടെന്ന് വിശദമാക്കുന്നു. 

ഈ കണക്കുകള്‍ കൂട്ടിയാല്‍ അന്‍വറിന്‍റെ പേരിലുള്ളത് 203.43 ഏക്കര്‍ ഭൂമിയാണ്. സംസ്ഥാനത്ത് നിലവിലുള്ള നിയമമനുസരിച്ച് 188 ഏക്കര്‍ ഭൂമി അധികം കൈവശം വെച്ചിരിക്കുന്നു. പ്ലാന്റഷനല്ല ഭൂമി എന്നിരിക്കെ എംഎല്‍എയുടേത് കടുത്ത നിയമലംഘനം ആണ്. ജില്ലാ കളക്ടര്‍മാര്‍ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം ഭൂമി പിടിച്ചെടുക്കണമെന്നാണ് ലാന്റ് റിഫോസ് ആക്ടിലെ വ്യവസ്ഥ. ഇത്രയും ഭുമിയില്ല എന്ന് പറഞ്ഞൊഴിയാന്‍ എംഎല്‍എയ്ക്കാകില്ല. 2014ലും ഇതേ കണക്കുകളാണ് അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി