
മുറെന: മദ്യലഹരിയില്‍ ഉഗ്രവിഷമുള്ള പാമ്പിനെ കടിച്ചയാള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മധ്യപ്രദേശിലെ മൊറാനയിൽ നിന്ന് 40 കിലോമീറ്റർ അകലെ സബാൽപുർ തെഹ്സിലിലെ പച്ചേർ ഗ്രാമത്തിലാണ് സംഭവം.
34 കാരനായ ജലിം സിംഗ് കുശ്വാഹ എന്നയാളാണ് മദ്യലഹരിയില്‍ പാമ്പിനെ കടിച്ചത്. ഇയാള്‍ പാമ്പ് കുറച്ച് സമയത്തിനുശേഷം ചത്തു. പാമ്പ് ഉഗ്ര വിഷമുള്ളതായിരുന്നുവെന്നും മരണത്തെ അതിജീവിച്ചത് അത്ഭുതകരമാണെന്നും യുവാവിനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. അബോധാവസ്ഥയിലായ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചതും രക്ഷാപ്രവര്‍ത്തണത്തെ സഹായിച്ചുവെന്ന് ഡോക്ടർ രാഘവേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും സമാനമായ സംഭവം നടന്നരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി സ്വനേലാല്‍ എന്ന ആളാണ് പാമ്പ് കടിച്ചെന്ന തെറ്റിധാരണയില്‍ പാമ്പിന്‍റെ തല കടിച്ചെടുത്ത് ചവച്ച് തുപ്പിയത്‍. തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്തതാണെന്ന് സ്വനേലാല്‍ പറഞ്ഞു. ബോധരഹിതനായി വീണ യുവാവിനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശരീരത്തോ മുഖത്തോ പാമ്പ് കടിച്ചതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam