കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

Published : Feb 24, 2018, 09:19 PM ISTUpdated : Oct 05, 2018, 01:56 AM IST
കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

Synopsis

കൊച്ചി: കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളംകുളം സ്വദേശി ചിദംബരനാണ് മരിച്ചത്.മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ ടാക്സി കമ്പനിയുടെ  നയങ്ങൾ കാരണം  അമിത ജോലി സമ്മർദ്ദത്തിലായിരുന്നു ചിദംബരനെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു.

കടവന്ത്രയിലെ സ്വകാര്യ ബാങ്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാവിലെ ചിദംബരനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.  എളംകുളംസ്വദേശിയായ ചിദംബരന് ഭാര്യയും,വിദ്യാർത്ഥിനികളായ രണ്ട് മക്കളുമാണുള്ളത്. മിക്ക ദിവസങ്ങളിലും രാത്രി വൈകിയും ചിദംബരന്‍റെ ഓൺലൈൻ ടാക്സി, സർവ്വീസ് നടത്തിയിരുന്നു. അന്യായമായ തൊഴിൽ നയങ്ങൾ മൂലം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ്

മരണത്തിലേക്ക് നയിച്ചതെന്ന് ഓൺലൈൻ ടാക്സി തൊഴിലാളി സംഘടനകൾ ആരോപിച്ചു. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളയാളായിരുന്നു ചിദംബരനെന്നും  മരണത്തിൽ അസ്വാഭാവിതകയില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്