ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു; ഡിവൈഎസ്പിയ്ക്ക് വീരമൃത്യു

By Web TeamFirst Published Feb 24, 2019, 5:41 PM IST
Highlights

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മില്‍  എറ്റുമുട്ടൽ തുടരുകയാണ്. ഭീകരരുടെ ഒളിത്താവളം സൈന്യം വളയുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഡിവൈഎസ്പി കൊല്ലപ്പെട്ടു. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റവുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഡിവൈഎസ്പി അമൻ താക്കൂര്‍ വീരമൃത്യു വരിച്ചു. മേജർ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. 

കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം വളഞ്ഞതിനെ തുടര്‍ന്ന് സൈന്യത്തിന് നേരെ ഭീകരര്‍ ആക്രമണം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഇവര്‍ ഏത്  സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. കാശ്മീര്‍ പൊലീസിലെ പ്രത്യേക സേനയില്‍പ്പെട്ട ഡിവൈഎസ്പിയാണ് ഏറ്റുമുട്ടലില്‍ മരിച്ച അമന്‍ താക്കൂര്‍.

പുല്‍വാമയില്‍ 40 അര്‍ദ്ധസൈനീകര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന് ശേഷം സൈന്യം ഭീകരര്‍ക്കെതിരെ കടുത്ത നടപടികളാണ് തുടരുന്നത്. 

 

click me!