
ദുബായ്: ദുബായി വിമാനതാവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇനി പാസ്‌പോര്‍ട്ട വേണ്ട. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായി ദുബായി. ദുബായി വിമാനത്താവള നടപടികള്‍ കൂടുതല്‍ സ്മാര്‍ടായി. എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇനി പാസ്‌പോര്‍ട്ട വേണ്ട. രാജ്യാന്തരവിമാത്താവളം ടെര്‍മിനല്‍-3 വഴി പോകുന്നവര്‍ക്ക് സ്മാര്‍ട് ഫോണുകളുപയോഗിച്ച് ഇനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
പാസ്‌പോര്‍ടിനും എമിറേറ്റ്സ് ഐഡിക്കും പകരം ഇനി ഇ ഗെയ്റ്റില്‍ എമിറേറ്റ് സ്മാര്‍ട് വാലെ ആപ്പുള്ള സ്മാര്‍ട് ഫോണ്‍കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും. പദ്ധതി ദുബായുടെ പൊതുസുരക്ഷാ പോലീസ് ഉപ മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമും താമസകുടിയേറ്റ വകുപ്പ് തലവന്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പുതിയ ആപ് ഉപയോഗിക്കുന്നതിലൂടെ ഒരു യാത്രക്കാരന് 12സെക്കന്‍റ് വരെ ലാഭിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ലോകത്ത് ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാനതാവളനമെന്ന ബഹുമതി ദുബായി സ്വന്തമാക്കി. വൈകാതെ എമിറേറ്റിലെ എല്ലാ വിമാനതാവളങ്ങളിലേക്കും പദ്ധതി വ്യാപിക്കുകയാണ് അധികരുടെ ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam