
ഉത്പന്നങ്ങള്‍ക്ക് ചിലയിടങ്ങളില്‍ 90 ശതമാനം ഡിസ്‌കൗണ്ട് വരെ ഈ കാലയളവില്‍നല്‍കുന്നുണ്ട്. ഒപ്പം വിവിധ സമ്മാനങ്ങളുമുണ്ട്. ദുബായ് ഷോപ്പിംഗ് മാള്‍ഗ്രൂപ്പ് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. വെടിക്കെട്ടുകളും വിവിധ കലാപരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.
ഡിസംബര്‍ 29 മുതല്‍ 31 വരെയും ജനുവരി 5 മുതല്‍ ഏഴ് വരെയും, 12 മുതല്‍14 വരെയും, 19 മുതല്‍21 വരെയും 26, 27, 28 തിയ്യതികളിലും ദുബായിലെ വിവിധ കേന്ദ്രങ്ങളിലായി വെടിക്കെട്ട് നടക്കും. ദുബായ് ഗ്ലോബല്‍വില്ലേജ് തന്നെയാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം. എല്ലാ ദിവസവും ഇവിടുത്തെ സ്‌റ്റേജുകളില്‍കലാപരിപാടികള്‍അരങ്ങേറും. വിവിധ രാജ്യങ്ങളുടെ പവിവിയനുമായാണ് ഗ്ലോബല്‍വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്.
കാര്‍പ്പെറ്റ് ആന്റ് ആര്‍ട്‌സ് ഓയസീസ്, റോമിംഗ് ആര്‍ട്ടിസ്റ്റ്‌സ്, മാര്‍ക്കറ്റ് ഔട്ട്‌സൈഡ് ദ ബോക്‌സ്, ഫാഷന്‍എക്‌സ്പ്രസ്, സ്ട്രീറ്റ് റണ്‍വേ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തവണ അരങ്ങേറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍പതിവുപോലെ ഇത്തവണയും ഈ മാമാങ്കത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam