
അന്തരീക്ഷ താപനിലയിലും ക്രമാതീതമായ ഉയര്‍ച്ച ഉണ്ടായി. പകല്‍സമയങ്ങളില്‍ യുഎഇയിലെ താപനില 36 ഡിഗ്രിവരെയെത്തി. പൊടിക്കാറ്റ് മൂലം പുറം ജോലികളിലേര്‍പ്പെട്ടവരും കാല്‍നടയാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. കാഴ്ച്ച മങ്ങിയതിനാല്‍ വാഹനമോടിക്കുന്നവര്‍ വലഞ്ഞു.
അബുദാബി അടക്കമുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബായി ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടു. യുഎഇയുടെ വിവിധമേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് അസ്സഥിരകാലാവസ്ഥ വരുന്ന ഒരാഴ്ചകൂടി തുടരുമെന്നാണ് കാലാവസ്ഥകേന്ദ്രത്തിന്റെ പ്രവചനം.
താപനിലയിലും കാര്യമായ മാറ്റം സംഭവിക്കും. തീരപ്രദേശങ്ങളില്‍ 55കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റ് കാഴ്ചയുടെ ദൂരപരിധി കുറക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലൂടെ കടന്നുപോകുന്ന ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam