'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' ഭൂമാഫിയയുടെ ഭാഗമെന്ന ജി സുധാകരന്‍റെ ആരോപണത്തിനെതിരെ നിയമ നടപടിക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ

Published : Mar 31, 2026, 09:15 AM ISTUpdated : Mar 31, 2026, 09:19 AM IST
G Sudhakaran DYFI

Synopsis

ജി സുധാകരന് വക്കീൽ നോട്ടീസ് അയക്കും.പത്ത് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കണം എന്നാവശ്യം

ആലപ്പുഴ: ജി സുധാകരനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്ന്  DyFI ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ പറഞ്ഞു. ജി സുധാകരന് വക്കീൽ നോട്ടീസ് അയക്കും.പത്ത് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കണം എന്നാണാവശ്യം..മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടില്ലരാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം കഴിഞഞു.ബജിക്കടയും ലോട്ടറികടയും ആണ് വരുമാനം.'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ടിലാണ് ജി സുധാകരനുള്ളത്. എവിടെ നിന്നാണ് വിവരം ലഭിച്ചത് എന്ന് വ്യക്തമാക്കണമെന്നും DyFI ജില്ലാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

അതേ സമയം അമ്പലപ്പുഴയിൽ സുധാകരനെ നേരിടാൻ കൂടുതൽ സിപിഎം സന്നാഹം ഇറങ്ങും.കേന്ദ്ര സംസ്ഥാന നേതാക്കൾ അമ്പലപ്പുഴയിൽ കേന്ദ്രീകരിക്കും.കുടുംബസംഗമങ്ങളിലും സ്വീകരണ പരിപാടികളിലും മുതിർന്ന നേതാക്കൾ പങ്കെടുക്കും.എല്ലാ കേന്ദ്രങ്ങളിലും സുധാകരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയും.പാർട്ടി വോട്ടുകളിൽ വിള്ളൽ ഉണ്ടാവാതിരിക്കാനാണ് സിപിഎം ലക്ഷ്യം.നാളെ മുഖ്യമന്ത്രിയും അമ്പലപ്പുഴയിൽ  എത്തന്നുണ്ട്

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത്
വ്യക്തികൾ ചെയ്യുന്ന വോട്ടിന് മതമില്ല,സംഘടനയല്ല വോട്ട് ചെയ്യുന്നത്,അത് ജനാധിപത്യത്തിന്‍റെ ഭാഗമാണ്,എസ് ഡിപിഐ പിന്തുണയെ ന്യായികരിച്ച് കെവി തോമസ്.