വ്യക്തികൾ ചെയ്യുന്ന വോട്ടിന് മതമില്ല,സംഘടനയല്ല വോട്ട് ചെയ്യുന്നത്,അത് ജനാധിപത്യത്തിന്‍റെ ഭാഗമാണ്,എസ് ഡിപിഐ പിന്തുണയെ ന്യായികരിച്ച് കെവി തോമസ്.

Published : Mar 31, 2026, 08:52 AM IST
k v thomas

Synopsis

വോട്ട് ചെയ്യുന്നവരുടെ മതമോ സംഘടനയോ നോക്കി ചാപ്പകുത്തുന്നത് ജനാധിപത്യ വിരുദ്ധ മാണ് 

എറണാകുളം വ്യക്തികൾ ചെയ്യുന്ന വോട്ടിന് മതമില്ലെന്നും, വോട്ട് ചെയ്യുന്നവരുടെ മതമോ സംഘടനയോ നോക്കി ചാപ്പകുത്തുന്നത് ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണെന്നും പ്രൊഫ. കെവി തോമസ് പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നത് കഴിഞ്ഞ പത്തുവർഷംകൊണ്ട് ജനങ്ങൾക്ക് നേടിക്കൊടുത്ത നേട്ടങ്ങൾ മുന്നിൽ വെച്ചാണ്. കേരളത്തെ ഇന്ത്യാ മഹാരാജ്യത്ത് ഒന്നാം സ്ഥാനത്ത്‌ എത്തിച്ച പിണറായി സർക്കാരിന് ജനപിന്തുണയേറുന്നത് സ്വാഭാവികമാണ്. വോട്ട് ചെയ്യാൻ തയാറാവുന്നവരോട് വേണ്ടെന്ന് പറയാൻ ജനാധിപത്യ സംവി ധാനത്തിൽ ആർക്കെങ്കിലും കഴിയുമോയെന്നും പ്രസ്താവനയിൽ അദ്ദേഹം ചോദിച്ചു.

കേരളം നേടിയെടുത്ത നേട്ടങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നവരെ ഏതെങ്കിലും സംഘടനയുടെ പേര് പറഞ്ഞു നിഷേധിക്കേണ്ട കാര്യമില്ലെന്നും എസ്ഡിപിഐയെ പരാമർശിച്ചു അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയല്ല, മറിച്ചു വ്യക്തികളാണ് വോട്ട് ചെയ്യുന്നത്, അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേരിയ ആശ്വാസം, രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, പേർഷ്യൻ ഗൾഫിലേക്ക് ഇനി കപ്പലുകൾ അയക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല