വോട്ട് ചെയ്യുന്നവരുടെ മതമോ സംഘടനയോ നോക്കി ചാപ്പകുത്തുന്നത് ജനാധിപത്യ വിരുദ്ധ മാണ്
എറണാകുളം വ്യക്തികൾ ചെയ്യുന്ന വോട്ടിന് മതമില്ലെന്നും, വോട്ട് ചെയ്യുന്നവരുടെ മതമോ സംഘടനയോ നോക്കി ചാപ്പകുത്തുന്നത് ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണെന്നും പ്രൊഫ. കെവി തോമസ് പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നത് കഴിഞ്ഞ പത്തുവർഷംകൊണ്ട് ജനങ്ങൾക്ക് നേടിക്കൊടുത്ത നേട്ടങ്ങൾ മുന്നിൽ വെച്ചാണ്. കേരളത്തെ ഇന്ത്യാ മഹാരാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ച പിണറായി സർക്കാരിന് ജനപിന്തുണയേറുന്നത് സ്വാഭാവികമാണ്. വോട്ട് ചെയ്യാൻ തയാറാവുന്നവരോട് വേണ്ടെന്ന് പറയാൻ ജനാധിപത്യ സംവി ധാനത്തിൽ ആർക്കെങ്കിലും കഴിയുമോയെന്നും പ്രസ്താവനയിൽ അദ്ദേഹം ചോദിച്ചു.
കേരളം നേടിയെടുത്ത നേട്ടങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നവരെ ഏതെങ്കിലും സംഘടനയുടെ പേര് പറഞ്ഞു നിഷേധിക്കേണ്ട കാര്യമില്ലെന്നും എസ്ഡിപിഐയെ പരാമർശിച്ചു അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയല്ല, മറിച്ചു വ്യക്തികളാണ് വോട്ട് ചെയ്യുന്നത്, അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു


